India

“ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്നു”; യുപിയിൽ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ

ലക്‌നൗ: ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ (JP Nadda In Uttar Pradesh). കൗശാംബിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം.ബിജെപി സർക്കാർ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ എതിർത്തിരുന്ന രാഷ്‌ട്രീയ പാർട്ടികളൊക്കെ ഇപ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങളെക്കുറിച്ചും മണികളെക്കുറിച്ചും ചന്ദനത്തെക്കുറിച്ചുമെല്ലാം വാചാലരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയതയെയും സംസ്‌കാരത്തെയും കൂട്ടിയോജിപ്പിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ മതവിശ്വാസത്തെ തകർക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യദ്രോഹികളെയും ഭീകരരെയും പിന്തുണയ്‌ക്കുന്ന നേതാക്കളെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പിയും ബിഎസ്പിയും ക്രമിനലുകളെ സംരക്ഷിക്കുകയും ജനവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്തത്. ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന ആളുകളാണ് ചുറ്റുമുള്ളവരെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യ താൽപ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ഈ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്‌ക്കണമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുപിയിൽ ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

7 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

7 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

10 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

10 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

12 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

12 hours ago