Wednesday, May 29, 2024
spot_img

ബജറ്റ് സമ്മേളനം വളരെ പ്രധാനം; പാര്‍ലമെന്റില്‍ എല്ലാം ചര്‍ച്ച ചെയ്യാന്‍ തയാര്‍; സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണം; നരേന്ദ്ര മോദി

ദില്ലി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് പ്രധാനമന്ത്രി. സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും മോദി അഭ്യര്‍ഥിച്ചു. വാക്‌സിന്‍ ഉത്പാദക രാജ്യമെന്ന നിലയില്‍ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാന്‍ സാധിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായി പെഗാസസ് സ്പൈവെയർ സർക്കാർ വാങ്ങിയെന്ന അവകാശവാദം ഉന്നയിക്കുമെന്ന് പ്രതിപക്ഷം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ആരംഭിച്ചു. കോവിഡ് പോരാളികളെയും, സ്വാതന്ത്ര്യ സമര സേനാനികളെയും നമിച്ചുകൊണ്ടാണ് രാഷ്‌ട്രപതി നയപ്രഖ്യാപനത്തിന് തുടക്കമിട്ടത്. ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം.

75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്.

Related Articles

Latest Articles