Kerala

തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു!!! തിരുവനന്തപുരം മംഗലപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; കൊടുംക്രിമിനൽ ഷെഹിനുൾപ്പെടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം(Goons Attack In Trivandrum). തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്.

സംഭവത്തിൽ നാല് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്. മുൻകേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഷെഹിൻ അക്രമം നടത്തിയത്. വെട്ടേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം വർധിക്കുകയാണ്. വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെയാണ് യുവാവിനെ ഗുണ്ടകൾ കുത്തിക്കൊന്നത്. അതിനുതൊട്ടുപിന്നാലെയാണ് മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് സജി കുമാറിന് കുത്തേറ്റത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

4 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

5 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

6 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

6 hours ago