Monday, May 6, 2024
spot_img

വർഗീയ കലാപവും വിദ്വേഷവും ഉണ്ടാക്കി ഇസ്ലാമിക തീവ്രവാദികൾ; ക്ഷേത്രങ്ങൾക്ക് പുറത്തും, ഹിന്ദു വിശ്വാസികളുടെ വീടിനു പുറത്തും പ്ലാസ്റ്റിക് കവറുകളിലാക്കി ഗോമാംസം തൂക്കിയിട്ടു; ബംഗ്ലാദേശിൽ പ്രതിഷേധവുമായി വിശ്വാസികൾ

ധാക്ക: ഇസ്ലാമിക തീവ്രവാദികൾ ബംഗ്ലാദേശിൽ വീണ്ടും വിദ്വേഷവും വർഗീയ കലാപവും പടർത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

ഹതിബന്ധ് ഉപസിലയിലെ ഗെന്ദുകുരി ഗ്രാമത്തിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളുടെ പുറത്ത് പ്ലാസ്റ്റിക് ബാഗുകളിൽ ഗോമാംസം തൂക്കിയിട്ട നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് വർഗീയ സംഘർഷം ഉടലെടുത്തിയിരിക്കുകയാണ്.

ഗെന്ദുകുരി ക്യാമ്പ് പടയിൽ സ്ഥിതി ചെയ്യുന്ന ഗെന്ദുകുരി ബട്ടാള കാളി.ക്ഷേത്രം, ഗെന്ദുകുരി കുത്തിപ്പട കാളി ക്ഷേത്രം, ശ്രീ ശ്രീ രാധാ ഗോവിന്ദ് മന്ദിർ എന്നീ ക്ഷേത്രങ്ങൾക്ക് സമീപമാണ് ഗോമാംസം പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാക്കി തൂക്കിയിട്ടത്.ഒപ്പം പ്രദേശവാസിയായ ഹിന്ദുമതവിശ്വാസി മോനീന്ദ്രനാഥ് ബർമാന്റെ വീടിന് പുറത്തും ഗോമാംസം അടങ്ങിയ ബാഗുകൾ തൂക്കിയിട്ടു.

സംഭവത്തിൽ ഹതിബന്ധ് പോലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹതിബന്ധ് ഉപസിലയിലെ പൂജ ഉദ്യപൻ പരിഷത്ത് പ്രസിഡന്റ് ദിലീപ് കുമാർ സിംഗ് പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു വിശ്വാസികൾ ഗ്രാമത്തിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ് ക്ഷേത്രത്തിൽ തടിച്ചുകൂടി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്താനാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് വിശ്വാസികൾ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പ്രതികൾക്കെതിരെ നടപടി ഉണ്ടാകാത്തത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഹതിബന്ധ് പോലീസ് ഇൻസ്പെക്ടർ ഇർഷാദുൽ ആലം പറഞ്ഞു.

എന്നാൽ ബംഗ്ലാദേശിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. ഒക്ടോബറിൽ, നവരാത്രി സമയത്ത്, ബംഗ്ലാദേശിലെ ഒരു ദുർഗാ പൂജ പന്തലിൽ ഖുറാൻ വച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി ആക്രമണങ്ങൾ ഉണ്ടായി, ഒട്ടേറെ പേരാണ് ഇതിൽ കൊല്ലപ്പെട്ടത് .

Related Articles

Latest Articles