Wednesday, September 30, 2026

റഷ്യ​ക്ക് സഹായം അഭ്യർത്ഥിച്ചു: ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. നിലവിൽ @JPNadda എന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്.

റഷ്യൻ ജനതയ്‌ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റും ആദ്യം പ്രത്യക്ഷപ്പെട്ടു. എന്നാൽ ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു. യുക്രൈൻ ജനതയ്ക്കൊപ്പം നിൽക്കണം. സംഭാവനകളായി ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് ഹിന്ദിയിലായിരുന്നു.

അതേസമയം ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ട്വീറ്റു പ്രത്യക്ഷപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.

Related Articles

Latest Articles