കോട്ടയം: കോട്ടയത്ത് അഴിമതി ആരോപിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യുവിനും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജിയ്ക്കുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ കിട്ടിയത്.
ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാര്‍ക്കിങ് മൈതാനത്ത് വാഹനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജിയാണ് ഉത്തരവിറക്കിയത്.

