ജയ്പൂർ: ജഡ്ജിമാരെ അഭിഭാഷകർ മൈ ലോഡ്, മൈ ലോഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിച്ച് രാജസ്ഥാൻ ഹൈക്കോടതി. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഞായറാഴ്ച ജഡ്ജിമാരുടെ ഫുൾ കോർട്ട് ചേർന്നാണു ഹൈക്കോടതി ചരിത്ര തീരുമാനം കൈക്കൊണ്ടത്.തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകർക്കായി കോടതി നോട്ടീസ് പുറത്തിറക്കി. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകൾക്കു പകരം എന്തു വിളിക്കണമെന്ന് ഉത്തരവിൽ പറയുന്നില്ല.
നേരത്തെ സുപ്രിംകോടതിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി ഇക്കാര്യത്തിൽ ഉത്തരവിറക്കിയിരുന്നില്ല. മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍ എന്നിങ്ങനെ ജഡ്ജിയെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് 2014 ജനുവരിയില്‍ ആണ് സുപ്രിം കോടതി വിധിച്ചത്.

