Monday, October 19, 2026

8 വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതി ! പുതിയ SU 57 ഓഫറുമായി റഷ്യ !

ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു വഴിതിരിവിലൂടെയാണ് ഇന്ത്യൻ പ്രതിരോധ രംഗം ഇപ്പോൾ കടന്നുപോകുന്നത്. ആകാശത്ത് അദൃശ്യരായിരുന്ന് ശത്രുക്കളെ കീഴ്പെടുത്താൻ ശേഷിയുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ ആഗോള മത്സരത്തിൽ അയൽരാജ്യങ്ങൾ വലിയ മുന്നേറ്റങ്ങൾ നടത്തുമ്പോൾ, ഇന്ത്യ തങ്ങളുടെ തദ്ദേശീയ പദ്ധതിയായ ‘അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്’ (AMCA) യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ എഎംസിഎ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സ്റ്റെൽത്ത് വിമാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി റഷ്യ ഒരു പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. എട്ട് സുഖോയ്-57ഇ (Su-57E) അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും, ഒപ്പം 200 കിലോമീറ്റർ ദൂരപരിധിയുള്ള അത്യാധുനിക ആർ-77എം (R-77M) മിസൈലുകളും അടങ്ങിയ ഒരു അതിവേഗ പാക്കേജാണ് റഷ്യ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഇന്ത്യയുടെ നിലവിലെ പ്രതിരോധ ആവശ്യങ്ങളെയും ഭാവിയിലെ തദ്ദേശീയ സ്വപ്നങ്ങളെയും ഒരുപോലെ സ്വാധീനിക്കാൻ പോകുന്ന ഈ സുപ്രധാന വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. #su57e #indianairforce #russiaindiarelations #stealthfighter #amca #militarytechnology #defensenews #r77m #airpower #fighterjets #tatwamayinews

Related Articles

Latest Articles