Saturday, May 18, 2024
spot_img

സ്വാമി പരമേശ്വരാനന്ദ നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കർമ്മയോഗി !സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ 103 ആം ജന്മദിനപരിപാടി ജസ്റ്റിസ്‌ എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു

സ്വാമി പരമേശ്വരാനന്ദ ട്രസ്റ്റ്‌ സംഘടിപ്പിച്ച സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ 103 ആം ജന്മദിനപരിപാടി ജസ്റ്റിസ്‌ എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യ്തു. സ്വാമി പരമേശ്വരാനന്ദ സരസ്വതി വെറുമൊരു സന്യാസിയല്ലെന്നും മറിച്ച് നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി പൊരുതിയ കർമ്മയോഗിയായിരുന്നു അദ്ദേഹമെന്നും ജസ്റ്റിസ്‌ എം. ആർ. ഹരിഹരൻ നായർ പറഞ്ഞു. ബാല്യകാലത്ത് സ്വാമിയെ പരിചയപ്പെടാനും അദ്ദേഹത്തിൽനിന്ന് പാഠങ്ങൾ പഠിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

സ്വാമിയുടെ ഡിജിറ്റൽ രൂപത്തിലാക്കിയ പന്ത്രണ്ട് പുസ്തകങ്ങളുടെ പ്രകാശനം പൂന ഫിലിം ഇൻസ്റ്റിട്യൂറ്റിലെ മുൻ ഡീനായ പ്രൊഫ. ചന്ദ്രമോഹനൻ നായർ നിർവഹിച്ചു.

ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന കെ. രാമൻ പിള്ള സ്വാമി സാധുശീലൻ പരമേശ്വരൻ പിള്ള എന്ന പേരിൽ പൂർവാശ്രമത്തിൽ നടത്തിയ സാമൂഹികപരിവർത്തന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

സേവാഭാരതി സംസ്ഥാന സെക്രട്ടറി വിജയൻ, സ്വാമിയുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത ശ്രീകണ്ഠകുമാർ, വിജയകൃഷ്ണൻ, ദുർഗാദാസ്, യദു വിജയകൃഷ്ണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related Articles

Latest Articles