Friday, May 3, 2024
spot_img

‘ഹിന്ദു-കനേഡിയൻ പൗരന്മാർ ഭയപ്പാടിൽ ! ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് കാനഡയിൽ അരങ്ങേറുന്ന ആക്രമണത്തെ അപലപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടി നേതാവ് ചന്ദ്ര ആര്യ! രാജ്യത്തെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നും ആഹ്വാനം

ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ, കനേഡിയൻ എംപി ചന്ദ്ര ആര്യ രാജ്യത്തെ ഹിന്ദു സമൂഹത്തിന് നേരെയുള്ള ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുകയും രാജ്യത്തെ ഹിന്ദുക്കളോട് ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രസിഡന്റ് ഗുർപത്വന്ത് സിംഗ് പന്നൂൻ കാനഡയിലെ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഹിന്ദു-സിഖ് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ സംഘടന ശ്രമിക്കുകയാണെന്നും രാജ്യത്തെ ബഹുഭൂരിപക്ഷം സിഖ് സമുദായാംഗങ്ങളും ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയായ ലിബറൽ പാർട്ടി ഓഫ് കാനഡയിൽ നിന്നുള്ള ഇൻഡോ-കനേഡിയൻ നേതാവാണ് ചന്ദ്ര ആര്യ എന്നത് ശ്രദ്ധേയമാണ്. കനേഡിയൻ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ നേതാവ് ഹിന്ദു – കനേഡിയൻമാർക്ക് നേരെ നടത്തിയ കാനഡ വിടാനുള്ള ഭീഷണി ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളുടെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ വാർഷികം പരസ്യമായി ആഘോഷിച്ചതിന്റെയും തുടർച്ചയായാണ് കണക്കാക്കുന്നത്.

‘തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതിനെയും’ ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ’ പേരിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ അനുവദിക്കുന്നതിനെയും ചന്ദ്ര ആര്യ അപലപിച്ചു.

Related Articles

Latest Articles