Saturday, December 20, 2025

നീണ്ട വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ മമ്മൂട്ടിയുടെ നായികയാകാൻ ജ്യോതിക; മമ്മൂട്ടിക്കും ജോക്കും ആശംസയുമായി സൂര്യ

കമ്പനി നിര്‍മിക്കുന്ന ചിത്രം ‘കാതലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളസിനിമ രംഗത്ത് തിരിച്ചുവരുന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഇന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലാലു അലക്‌സ് , മുത്തുമണി,ചിന്നു ചാന്ദിനി,സുധി കോഴിക്കോട്,അനഘ അക്കു, ജോസി സിജോ,ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചില്‍ ആരംഭിക്കും.

കാതലി’ന് ആശംസകളുമായി സൂര്യ. സിനിമയുടെ ആദ്യദിനം മുതല്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഗംഭീരമായിരുന്നു എന്ന് സൂര്യ പറയുന്നു. മമ്മൂട്ടിക്കും ജ്യോതികയ്ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും സൂര്യ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.’ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും. സന്തോഷ ജന്മദിനം ജോ’, സൂര്യ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles