Tuesday, December 16, 2025

കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാര്‍; മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെ.മുരളീധരന്‍

തിരുവനന്തപുരം : കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ലെന്നും സി.പി.എമ്മിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ പറഞ്ഞിരുന്നു.

യാത്രക്ക് ആളെക്കൂട്ടാനാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. മുല്ലപ്പള്ളിയുടെ ഉപദേശം കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഭരണ, പ്രതിപക്ഷ കക്ഷികളായി തുടരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Related Articles

Latest Articles