Saturday, December 13, 2025

ബെഹ്റയെ ആക്ഷേപിച്ച് കെ മുരളീധരന്‍, മാനമില്ലാത്ത ബെഹ്റയാണ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്

തിരുവനന്തപുരം- കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരൻ എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് കെ മുരളീധരന്‍റെ പരാമർശം.

മാനമില്ലാത്ത ബഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.ഇതിനെതിരെയാണ് ഡിജിപി നിയമനടപടിക്കൊരുങ്ങുന്നത്.

പിഎസ്‍സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles