Sunday, May 5, 2024
spot_img

കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടരുന്നു, ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ.ജോസഫ്

കോട്ടയം-പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. ഇതോടെ ജോസ് സ്വതന്ത്രചിഹ്നത്തില്‍ മല്‍സരിക്കും. നാമനിര്‍ദേശപത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ്. ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും പി ജെ ജോസഫ് പറഞ്ഞു.

പാലായിൽ രണ്ടില ചിഹ്നം വേണമെന്ന് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കില്ലെന്ന നിലപാട് പി ജെ ജോസഫ് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കീഴടങ്ങി ചിഹ്നം വാങ്ങേണ്ടെന്ന നിലപാടിലാണ് ജോസ് വിഭാഗം.

ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലും പത്രിക നല്‍കിയേക്കും. പി.ജെ ജോസഫാണ് ചിഹ്നം അനുവദിച്ച് കത്ത് നല്‍കേണ്ടത് എന്ന് വന്നാല്‍ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് യുഡിഎഫ് സ്വതന്ത്രന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലും പത്രിക നല്‍കാന്‍ ഒരുങ്ങുന്നത്

Related Articles

Latest Articles