Kerala

മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു! കോണ്‍ഗ്രസ് നശിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം: കെ മുരളീധരൻ

തിരുവനന്തപുരം: സി പി എം പാർട്ടി കോൺഗ്രസ്സ് മറ്റൊരു സംസ്ഥാനത്തായിരുന്നു നടന്നിരുന്നുന്നതെങ്കിൽ
പങ്കെടുക്കാമായിരുന്നുവെന്ന് മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് നശിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകമെന്നും, കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് അവർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറയുകയും ചെയ്തു.

‘ഇത്രയും കാലം ഒപ്പംനിന്ന കെ.വി തോമസിനെ പോലുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന് ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച്‌ പങ്കെടുക്കാന്‍ പോയാല്‍ സ്വീകരിക്കുന്ന നടപടിയെ കുറിച്ച്‌ മാഷിന് തന്നെ അറിയാം’, എൻ നും മുരളീധരൻ പറയുകയുണ്ടായി.

‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അത്തരക്കാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു.നിരവധി കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍’, എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

24 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 days ago