Tuesday, October 20, 2026

നമ്പർ വൺ കേരളത്തിന്റെ കോവിഡ് കാല അഴിമതികൾക്ക് മറ്റൊരു തെളിവ് കൂടി; പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ മൂന്നിരട്ടി വിലക്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് പി പി ഇ കിറ്റുകളടക്കമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിൽ കടുത്ത അഴിമതിയുണ്ടെന്നത് പുതിയ ആരോപണമല്ല. 446 രൂപാ വിലയുള്ള പി പി ഇ കിറ്റ് 1550 രൂപക്കാണ് സർക്കാർ വാങ്ങിയത്. വിപണി വിലയേക്കാൾ മൂന്നിരട്ടി വിലയിൽ വാങ്ങിയതായി ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞ ശേഷമാണ് വാങ്ങിയതെന്ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രി അറിഞ്ഞു നടന്ന അനധികൃത ഇടപാടുകളാണിതെന്നതിന് പുതിയ തെളിവുകളായി വിവരാവകാശ രേഖകൾ. 30-03-2020ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍ നിന്നും വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. തൊട്ട് തലേദിവസം പി പി ഇ കിറ്റ് ഒന്നിന് 446 രൂപയ്ക്ക് വാങ്ങിയത് 30-ാം തിയതിയില്‍ 1550 രൂപയായി ഉയര്‍ന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സാന്‍ ഫാര്‍മാ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ കെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും അംഗീകാരം നല്‍കിയ നോട്ട് ഫയലാണ് പുറത്തു വന്നിരിക്കുന്നത്. രേഖകള്‍ പ്രകാരം 16-04-2020 നാണു ഇത് സംബന്ധിച്ച നോട്ട് ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി മന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്.

കൂടാതെ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പു വച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടേയും തോമസ് ഐസക്കിന്റേയുംമുന്‍ മന്ത്രി കെ കെ ശൈലജയുടെയും പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles