Thursday, September 24, 2026

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും; കെ റെയില്‍ എം.ഡി സംവാദത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ എം.ഡി സംവാദത്തില്‍ പങ്കെടുക്കില്ല. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെയാണ് എം.ഡി അജിത് കുമാര്‍ സംവാദത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.

അതേസമയം, കെ റെയില്‍ അധികൃതരുടെ അഭാവത്തില്‍ അവരുടെ വാദങ്ങള്‍ മറ്റൊരാളെ കൊണ്ട് അവതരിപ്പിച്ച്‌ മറുപടി പറയുമെന്ന് ജനകീയ പ്രതിരോധ സമിതി വ്യക്തമാക്കി.

കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ചും അലോക് കുമാര്‍ വര്‍മ്മ, ശ്രീധര്‍ രാധാകൃഷ്ണന്‍, ജോസഫ് സി മാത്യു, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിക്ക് എതിരെയും സംസാരിക്കും.

രാവിലെ 10.30 ന് തിരുവനന്തപുരം പാണക്കാട് ഹാളിലാണ് സംവാദം. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സംവാദം കഴിയും വിധം ജനകീയമാക്കാനാണ് സംഘാടകരുടെ ശ്രമം.

Related Articles

Latest Articles