ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായിരിക്കുകയാണ്. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ പ്രതി ഉള്‍പ്പടെയാണ് പിടിയിലായത്. മൂന്നു പേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തതാണ്. രണ്ടാമനാണ് ഇപ്പോള്‍ പിടിയിലായത്. പട്ടാമ്പി സ്വദേശിയായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ് പിടിയിലായത്. കൃത്യം നടത്തിയ ഒരാള്‍ കൂടി ഇനി പിടിയിലാവാനുണ്ട്.
ഇയാള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയും പ്രതികള്‍ ഉപയോഗിച്ച വാഹനം പൊളിക്കാന്‍ കൊടുക്കുകയും ചെയ്തവരാണ് പിടിയിലായ മറ്റു രണ്ടു പേര്‍. ഇതില്‍ ഒരാള്‍ പ്രമുഖ യു ട്യൂബറും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ നൗഷാദ് ആണ്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ അറസ്റിലായിരിക്കുന്നത് 16 പേരാണ്. ഇവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ എണ്ണം 19 ആവും.
അതേസമയം, റിയല്‍ എസ്റ്റേറ്റ് ഏജന്റ് നൗഷാദിനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തില്‍ വലിയ ഗൂഢാലോചന ആരോപിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന നേതാവ് പ്രശാന്ത് ശിവന്‍. ലാന്‍ഡ് ജിഹാദ് എന്നത് ഉള്ളതാണെന്നും അതിന്റെ ഏജന്റാണ് അറസ്റ്റിലായ നൗഷാദെന്നും പ്രശാന്ത് ശിവന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരുകാര്യം പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്:
ലാന്‍ഡ് ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛം ചുണ്ടിന്റെ ഒരു കോണില്‍ ചിരിയായി ഊറുന്ന എല്ലാ മതേതരന്മാരും ഇതൊന്ന് ശ്രദ്ധിച്ചു വായിക്കുക :
ഈ ചിത്രത്തില്‍ കാണുന്ന ആള്‍ ഒരു RSSകാരനെ കൊലപ്പെടുത്തിയ കേസിലെ വെറുമൊരു കൂട്ടുപ്രതി അല്ല…
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകിടം മറിക്കാന്‍ പോന്ന ഗൂഡാലോചനയുടെ ഒരറ്റം ആണ്.
ശ്രീനിയേട്ടന്റെ അരുംകൊലയുമായി ബന്ധപ്പെട്ട്, പാലക്കാട്ടുകാരന്‍ നൗഷാദ് എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ്നെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍, പുറത്തുവരുന്നത് ലാന്‍ഡ് ജിഹാദ് എന്ന ഭീഷണിയുടെ പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖമാണ്. കൊലപാതകത്തിന് മുന്‍പും ശേഷവും അക്രമികളെ ചെല്ലും ചെലവും കൊടുത്ത് പാര്‍പ്പിക്കുകയും, കൊലപാതകത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സാധനസാമഗ്രികളും ഒരുക്കിക്കൊടുക്കുകയും ചെയ്തു എന്നതാണ് ഇയാളുടെ കുറ്റം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ , ഈ കുറ്റകൃത്യത്തിന്റെ ലോക്കല്‍ ഫണ്ടര്‍.
അങ്ങനെ പണം എറിയാനും മാത്രം ആരാണിയാള്‍?
കേരളത്തില്‍ വന്നിറങ്ങിയതായി അന്നത്തെ മുഖ്യമന്ത്രി ശ്രീമാന്‍ VS അച്യുതാനന്ദന്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു കണ്ടെയ്നര്‍ കള്ളനോട്ടുകളുടെ വരവോടെ കൂണ് പോലെ മുളച്ചു പൊന്തിയ പരശതം മുസ്ലിം റിയല്‍ എസ്റ്റേറ്റ് ബിസിനസ്കാരില്‍ ഒരാള്‍.
ചുരുക്കിപ്പറഞ്ഞാല്‍, എന്താണ് ലാന്‍ഡ് ജിഹാദ്, എന്തിനാണ് ലാന്‍ഡ് ജിഹാദ് എന്നതിന്റെ ഒരു ലൈവ് ഡെമോണ്‍സ്ട്രേഷന്‍ ആണ് ഇപ്പോള്‍ മലയാളി കണ്ടുകൊണ്ടിരിക്കുന്നത്.
പറയാനുള്ളത് ഈ നാട്ടിലെ സമാധാന പ്രേമികളായ രാജ്യസ്നേഹികളായ സാധാരണ മനുഷ്യരോടാണ്. നിങ്ങളും നിങ്ങളുടെ പൂര്‍വികരും ചോര നീരാക്കി ഉണ്ടാക്കിയ ഭൂമിക്ക് ആരെങ്കിലും വന്നു മോഹവില പറയുമ്പോള്‍ ഓര്‍ക്കുക , നിങ്ങള്‍ ആ പണം കറന്‍സി ആയി കൈനീട്ടി വാങ്ങുകയാണെങ്കില്‍ , നിങ്ങള്‍ക്ക് കിട്ടുന്നത് പാകിസ്ഥാന്റെ ചിലവില്‍ ചൈനയുടെ കള്ളകമ്മട്ടത്തില്‍ അടിച്ച സൂപ്പര്‍ നോട്ടുകളാണ്. ഈ മാതൃഭൂമിയെ വ്യഭിചരിച്ച പണമാണത്.
അതുപോലെ, വലിയ ലാഭത്തില്‍, ഏറ്റവും കുറഞ്ഞ വിലയില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഭൂമി ഓഫര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക – അവന്‍ നിങ്ങളോട് ചോദിക്കുന്നത് മുഴുവന്‍ നിയമപരമായ വൈറ്റ് മണി ആയിരിക്കും. ആ പണം ഉപയോഗിക്കപ്പെടുന്നത്, ഇനിയും ഒരുപാട് ശ്രീനിവാസന്‍മാരെ കൊലയ്ക്ക് കൊടുക്കാനും, മാറാടുകള്‍ ആവര്‍ത്തിക്കാനും, ഈ രാജ്യത്തുടനീളം ബോംബ് വയ്ക്കാനുമാണ്…
എന്നാല്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ നൗഷാദ്, മലയാള മാധ്യമങ്ങളുടെ കണ്ണില്‍ വെറും ഒരു വ്‌ളോഗറാണ്.
എന്തൊരു നിഷ്കളങ്കത!
മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഈ നാട്ടിലെ അടിസ്ഥാന ജനമേ , ജിഹാദികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ചേര്‍ന്ന്, നിങ്ങള്‍ക്കുള്ള mass grave കള്‍ കുഴിക്കുകയാണ്.
ജാഗ്രത! ജാഗ്രത! ജാഗ്രത !!

