Friday, December 19, 2025

സിൽവർ ലൈൻ കല്ല് സ്ഥാപിക്കുന്നതിൽ നിന്ന് കരാർ കമ്പനി പിൻമാറി: പിന്മാറിയത് സർവ്വേക്കല്ലുകൾ സ്ഥാപിക്കാൻ കരാർ എടുത്ത കമ്പനി

കൊച്ചി: കെ–റയിൽ പദ്ധതിക്കായി സർവേക്കല്ലുകൾ നിർമിക്കാനും, സ്ഥാപിക്കാനുമായി കരാർ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായ കമ്പനി കരാറിൽ നിന്നു പിൻമാറിയതായി അറിയിച്ചു. കെ റെയിലിനെതിരെ ജനങ്ങളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. പ്രതിഷേധത്തെ തുടർന്നു നിശ്ചിത കാലയളവിൽ പണി പൂർത്തിയാക്കാൻ കഴിയാതെ വരുമെന്നതാണ് പിന്മാറ്റത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.

എന്നാൽ, കമ്പനിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലാത്തതിനാൽ കരാറിൽ നിന്നും അവരെ ഒഴിവാക്കിയെന്നാണ് കെ റെയിൽ അധികൃതരുടെ വാദം. കെ–റയിലിന്റെ കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നതിനാണ്, ചെന്നൈ വേളാച്ചേരിയിലെ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം കരാര്‍ എടുത്തിരുന്നത്.

Related Articles

Latest Articles