Saturday, January 10, 2026

കെ റെയിൽ കല്ലുകൾ പിഴുതെറിഞ്ഞു പ്രതിഷേധം: യുഡിഫ് സമരത്തിനൊപ്പം നിൽക്കുമെന്ന് സതീശൻ

സിൽവർലൈൻ അതിരടയാളക്കല്ല് പിഴുതെറിയൽ സമരത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷം. സമരത്തിന് മുന്നിൽ നിൽക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും പോരാട്ടം അത്ഭുതപ്പെടുത്തുന്നതാണെന്നും, യുഡിഫ് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയിൽ കടന്നുപോകുന്ന വില്ലേജുകളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ഇന്ന് തുടങ്ങും. പ്രതിഷേധിക്കുന്നവരെ ചേർത്തുനിർത്തി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം തിരൂർ വെങ്ങാലൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി പ്രതിഷേധിച്ചു. ഇവിടെ നാട്ടുകാരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. സ്ഥലത്തു വൻ പൊലീസ് സന്നാഹം ക്യംപ് ചെയ്യുന്നുണ്ട്. നാട്ടുകാർ സംഘടിതമായാണ് പ്രതിഷേധിക്കുന്നത്.

Related Articles

Latest Articles