Saturday, May 4, 2024
spot_img

ലതാജിക്ക് സല്യൂട്ട്: ‘തേരി ആംഖോം’ പാടി ചിത്ര; വിഡിയോ

അന്തരിച്ച ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ഗാനാഞ്ജലി അർപ്പിച്ച് ​​ഗായിക കെ എസ് ചിത്ര. ‘തേരി ആംഖോം’ എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ഗാനത്തിന്റെ കവർ വേർ‌ഷൻ ആലപിച്ചാണ് ചിത്ര ​ആദരമർപ്പിച്ചിരിക്കുന്നത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

1969ൽ പുറത്തിറങ്ങിയ ‘ചിരാ​ഗ്’ എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്കർ ആലപിച്ചതാണ് ​ഗാനമാണ് ചിത്ര ആലപിച്ചത്. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോ​ഹനാണ് ഈണം നൽകിയിരിക്കുന്നത്.

‘ഇന്ന് ഇന്ത്യയുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സംഗീതത്തെ തലമുറയ്ക്കായി നിർവചിച്ച ശബ്ദം. ആത്മാവുള്ള ആ ശബ്ദം കൊണ്ട് ലതാജി പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കി. ആ ല​ഗസി സമാനതകളില്ലാത്തതാണ്. ശാരീരികമായി ലതാജി നമ്മോടൊപ്പമില്ലെങ്കിലും ആ ശബ്ദം നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. മാ സരസ്വതിക്ക് പ്രണാമം. സദ്ഗതി എന്നാണ് ലതാ മങ്കേഷ്കറുടെ മരണത്തിന് പിന്നാലെ ചിത്ര കുറിച്ചത്. ”

Related Articles

Latest Articles