Tuesday, October 6, 2026

പി​ണ​റാ​യി​യു​ടെ പ്രയോഗങ്ങൾ തെ​രു​വു​ഗു​ണ്ട​യെ​പ്പോ​ലെ; ഡാഷ് വിളിക്ക് തി​രി​ച്ച​ടി​ച്ച് സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മുഖ്യമന്ത്രി പിണറായി വിജയൻ കോ​ണ്‍​ഗ്ര​സു​കാ​രെ “​ഡാ​ഷ്’ എ​ന്ന് വി​ളി​ച്ചതിനെതിരെ കെ ​സു​ധാ​ക​ര​ൻ എം പി. ​ഒരു തെ​രു​വു​ഗു​ണ്ട​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​യോ​ഗ​ങ്ങ​ൾ വ​രു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ സ്വ​ന്ത​മാ​യി വി​ളി​ക്കേ​ണ്ട പേ​രാ​ണ് “​ഡാ​ഷ്’ എ​ന്നുമാണ് സുധാകരൻ ആഞ്ഞടിച്ചത്. മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കു ചേ​രു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ള​ല്ല പി​ണ​റാ​യി ന​ട​ത്തു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

നേരത്തെ പ്ലാ​വി​ല കാ​ണി​ച്ചാ​ൽ നാ​ക്കു നീ​ട്ടി​പ്പോ​വു​ന്ന ആ​ട്ടി​ൻ​കു​ട്ടി​യെപ്പോലെയാണ് കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ പ​റ​യാ​ൻ വേ​റെ വാ​ക്കു​ണ്ടെ​ന്നും ത​ത്കാ​ലം “​ഡാ​ഷ്’ എ​ന്നു മാ​ത്രം ക​ണ​ക്കാ​ക്കി​യാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ വാ​ക്കു​ക​ൾ.

ഈ വിഷയത്തിൽ നേരത്തെ കെ ​മു​ര​ളീ​ധ​ര​ൻ എം​പി​യും പിണറായിയെ വിമർശിച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ​ഡാ​ഷ് പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ളി​ൽ സി​പി​എം ഇ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​ക്കു ജ​യ് വി​ളി​ക്കു​ക​യാ​ണ്. ഉ​പ​ദേ​ശം നി​ർ​ത്തി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​യം ന​ന്നാ​ക​ണ​മെ​ന്നുമാണ് മു​ര​ളീ​ധ​ര​ൻ പറഞ്ഞത്.

Related Articles

Latest Articles