തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ വി തോമസ്. പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന് അദ്ദേഹം വ്യക്ത്മാക്കി. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും തന്റെ നിലപാട് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെകെ. സുധാകരൻ പാർട്ടിയെ നശിപ്പിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.വി. തോമസ് എഐസിസി നല്‍കിയ നോട്ടീസിന് വിശദീകരണം നല്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനാണ് മറുപടി നല്‍കിയത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. കെ.വി.തോമസ് തന്നെയാണ് അച്ചടക്ക് സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട് മറുപടി നല്‍കിയെന്ന് വ്യക്തമാക്കിയത്.
കൃത്യമായിട്ടുള്ള അറിയിപ്പ് എഐസിസി നേതൃത്വത്തിന് ഇ മെയില്‍ മുഖാന്തരം നല്‍കിയിട്ടുണ്ട്. കൂടാതെ ഇ മെയില്‍ മുഖാന്തരവും പോസ്റ്റലായും അച്ചടക്ക് സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി.തോമസ് പറയുകയുണ്ടായി.

