Thursday, October 1, 2026

കിളികൊല്ലൂരിലെ പോലീസ് മർദ്ദനം;ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കൊല്ലം : കിളികൊല്ലൂരിൽ സഹോദരങ്ങളെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നത്. ഇവർ പോലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണർ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് എസ്എച്ച്ഒ, എസ്‌ഐ, മറ്റ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.

സൈനികനായ സഹോദരന്റെ ചൂണ്ടുവിരൽ പോലീസ് തല്ലിയൊടിക്കുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പോലീസ് പറഞ്ഞെന്നും വിഘ്‌നേശ് പറഞ്ഞു.പോലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരിക്കേറ്റ വിഘ്‌നേശ് പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടത്.

Related Articles

Latest Articles