Wednesday, April 24, 2024
spot_img

ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്‌, പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നത്? രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ പരിഹസിച്ച്‌ കെ.സുരേന്ദ്രന്‍

ആലപ്പുഴ:കൽപ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്.

ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദ്യമുന്നയിച്ചു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘര്‍ഷങ്ങള്‍ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്‍ കൂട്ടി ചേർക്കുകയും ചെയ്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിലെ പ്രതികൾ എംപി ഓഫീസിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയതായി റിമാൻഡ് റിപ്പോർട്ട് . സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. പോലീസിനെ മർദ്ദിച്ചതിന് ശേഷമാണ് പ്രതികൾ രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത് ആക്രമണം നടത്തിയത്. സംഘം ചേർന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. 300ഓളം പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകർത്തു. കല്ലു വടിയും ഉപയോ​ഗിച്ച് പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. ആക്രമണത്തിൽ ഒരു പോലീസുകാരന്റെ വിരൽ ഒടിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Related Articles

Latest Articles