Friday, January 2, 2026

കേരളം ജല്‍ ജീവന്‍ പദ്ധതി അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍

ആറ്റിങ്ങല്‍: ജല്‍ ജീവന്‍ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരവാരം പഞ്ചായത്തിലെ പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ കാരണം കരവാരം പഞ്ചായത്തിലെ ഒരാളും ബുദ്ധിമുട്ടനുഭവിക്കില്ല. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിടുകളില്‍ എത്തിക്കുവാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിന് കഴിഞ്ഞു.

കേന്ദ്ര പദ്ധതികള്‍ പലതും കേരള പദ്ധതികളാക്കി കേരള സര്‍ക്കാരിന്റെ ബിനാമികള്‍ കേരളത്തില്‍ പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. വഞ്ചിയൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാട്, ജില്ലാ ജനറന്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, വി.ജി ഗിരികുമാര്‍ തുടങ്ങിയവരും നിരവധി ഗുണഭോക്താക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Related Articles

Latest Articles