കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദില്‍നയും തമ്മിലുള്ള വിവാഹം നടന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ നടന്‍ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും നിര്‍മാതാവ് ആന്റോ ജോസഫും എത്തി.
കെ സുരേന്ദ്രന്റെയും കെ ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ മമ്മൂട്ടി, യൂസഫലി എന്നിവര്‍ക്കൊപ്പം പങ്കെടുത്തുവെന്നും ഒട്ടേറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി എന്നും നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍…

