Categories: KeralaPolitics

സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം: സ്വപ്ന ലോകകേരളസഭയുടെ മുഖ്യ നടത്തിപ്പുകാരി; മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിച്ചടുക്കി കെ. സുരേന്ദ്രൻ

കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്നയ്ക്ക് മറ്റു മന്ത്രിമാരുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് സ്വപ്‌ന തുടങ്ങിയ ഒരു കാര്‍ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. തലസ്ഥാനത്തു നടക്കുന്ന മിക്ക സര്‍ക്കാര്‍ ചടങ്ങുകളിലും സ്വപ്‌നയുടെ സാന്നിധ്യമുണ്ടായിരുന്നു. ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സര്‍ക്കാരിനു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയത് സ്വപ്‌ന ആയിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. എന്നിട്ടും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റത്തതിനു പിന്നിലെ കാരണം എല്ലാവര്‍ക്കുമറിയാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

B4 Admin

Recent Posts

മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതികളുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ശന മുന്നറിയിപ്പ്

റിയാദ് : വിമാനത്താവളങ്ങള്‍ക്കും വിശുദ്ധ നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…

11 minutes ago

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

13 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

13 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

14 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

21 hours ago