കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വർണ്ണക്കടത്തിനും ലൈഫ് അഴിമതിക്കുമെതിരായ സമരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമരങ്ങൾ വീകേന്ദ്രീകൃതമാക്കും. പഞ്ചായത്ത് തലങ്ങളിലും ബൂത്തു തലങ്ങളിലും വരെ എത്തുന്ന രീതിയിലായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണ്. ദേശീയതലത്തിൽ മോദി സർക്കാരിന്റെ കർഷകബില്ലിനെതിരെ സമരം ചെയ്യുന്നവർ കേരളത്തിൽ സമരം ചെയ്യരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമരങ്ങൾ വീകേന്ദ്രീകൃതമാക്കുമെന്നും പഞ്ചായത്ത് തലങ്ങളിലും ബൂത്തു തലങ്ങളിലും വരെ എത്തുന്ന രീതിയിലായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം ആരോപിച്ചു.
വിവാഹം,മരണം എന്നീ സന്ദർഭങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പ്രോട്ടോകോൾ ഇല്ലായിരുന്നല്ലോ? വെഞ്ഞാറമൂട് വിലാപയാത്ര മന്ത്രി ബാലന്റെ നേതൃത്വത്തിൽ നടത്തിയപ്പോഴും കുഞ്ഞനന്തന്റെ ശവസംസ്ക്കാര ചടങ്ങിലും പ്രോട്ടോകോൾ എവിടെപ്പോയി?
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണം ശരിയായദിശയിലാണ്. വിപുലമായ കേസായതിനാലും ശാസ്ത്രീയമായ തെളിവുകൾ ആവശ്യമുള്ളതിനാലുമാണ് കാലതാമസം ഉണ്ടാകുന്നത്. കേന്ദ്ര ഏജൻസികൾ താൻ കത്തയച്ചിട്ട് വന്നതാണെന്ന് പറയുന്ന മുഖ്യമന്ത്രി സിബിഐയുടെ കാര്യത്തിൽ എന്താണ് ഉരുണ്ടുകളിക്കുന്നത്? ലൈഫിൽ അഴിമതി നടന്നെന്ന് സർക്കാർ തന്നെ സമ്മതിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി കോർ ഗ്രൂപ്പ് യോഗം വിശദമായി ചർച്ച ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശിൽപ്പശാല നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…