Thursday, May 16, 2024
spot_img

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പ്രോട്ടോകോൾ പാലിച്ചോ?; കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സർക്കാരിനെതിരെ പ്രതിഷേധം തുടരും: കെ.സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വർണ്ണക്കടത്തിനും ലൈഫ് അഴിമതിക്കുമെതിരായ സമരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
സംസ്ഥാന കോർ കമ്മിറ്റി യോ​ഗത്തിന് ശേഷം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമരങ്ങൾ വീകേന്ദ്രീകൃതമാക്കും. പഞ്ചായത്ത് തലങ്ങളിലും ബൂത്തു തലങ്ങളിലും വരെ എത്തുന്ന രീതിയിലായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണ്. ദേശീയതലത്തിൽ മോദി സർക്കാരിന്റെ കർഷകബില്ലിനെതിരെ സമരം ചെയ്യുന്നവർ കേരളത്തിൽ സമരം ചെയ്യരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു.

ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമരങ്ങൾ വീകേന്ദ്രീകൃതമാക്കുമെന്നും പഞ്ചായത്ത് തലങ്ങളിലും ബൂത്തു തലങ്ങളിലും വരെ എത്തുന്ന രീതിയിലായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം ആരോപിച്ചു.

വിവാഹം,മരണം എന്നീ സന്ദർഭങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പ്രോട്ടോകോൾ ഇല്ലായിരുന്നല്ലോ? വെഞ്ഞാറമൂട് വിലാപയാത്ര മന്ത്രി ബാലന്റെ നേതൃത്വത്തിൽ നടത്തിയപ്പോഴും കുഞ്ഞനന്തന്റെ ശവസംസ്ക്കാര ചടങ്ങിലും പ്രോട്ടോകോൾ എവിടെപ്പോയി?

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണം ശരിയായദിശയിലാണ്. വിപുലമായ കേസായതിനാലും ശാസ്ത്രീയമായ തെളിവുകൾ ആവശ്യമുള്ളതിനാലുമാണ് കാലതാമസം ഉണ്ടാകുന്നത്. കേന്ദ്ര ഏജൻസികൾ താൻ കത്തയച്ചിട്ട് വന്നതാണെന്ന് പറയുന്ന മുഖ്യമന്ത്രി സിബിഐയുടെ കാര്യത്തിൽ എന്താണ് ഉരുണ്ടുകളിക്കുന്നത്? ലൈഫിൽ അഴിമതി നടന്നെന്ന് സർക്കാർ തന്നെ സമ്മതിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി കോർ ​ഗ്രൂപ്പ് യോ​ഗം വിശദമായി ചർച്ച ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശിൽപ്പശാല നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles