Monday, December 29, 2025

അയ്യപ്പ ഭക്തരെ ആക്ഷേപിച്ച പിണറായിക്ക് എന്തേ തിടുക്കം ഇല്ലാത്തത് ? ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പിൻ്റെ അപ്പോസ്‌തോലൻ

തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച തിടുക്കം ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ . ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പിന്‍റെ അപ്പോസ്തലനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍റെ രൂക്ഷ വിമര്‍ശനം.

സഭയുടെ കാര്യത്തില്‍ തിടുക്കം ഇല്ലാത്തതെന്തെന്ന ചോദ്യത്തിന് പിണറായിക്കും കൂട്ടര്‍ക്കും ഉത്തരമില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് അന്ത്യശാസനം നല്‍കിയിട്ടും പിണറായി വിജയന്‍ ദുരൂഹമായ മൗനം തുടരുകയാണ്.

ലജ്ജ എന്നൊരു പദം പോലും ഇടതന്മാരുടെ നിഘണ്ടുവില്‍ ഇല്ല. ആസനത്തില്‍ ആലു മുളച്ചാലും പിണറായി വിജയന് അതൊരലങ്കാരമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2388416361242986

Related Articles

Latest Articles