Kerala

പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രം; എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവുമുണ്ട്; തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെഎസ് ഇബി ഭുമി പതിച്ചനല്‍കലിലെ ക്രമക്കേട് സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻ മന്ത്രി എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്നും എംഎം മണിക്കും സഹോദരനും ശതകോടിയിലധികം ആസ്തിയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. കെഎസ്ഇബി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും സർക്കാർ ഖജനാവിന് വലിയ നഷ്ടം ഉണ്ടായ നടപടികളാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകീകൃതസിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്. എല്ലാവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ റെയിലിന് കേന്ദ്ര ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചിട്ടില്ല. സര്‍വെ നടത്തി പാവപ്പെട്ടവരെ ഭയാശങ്കയാക്കുകയാണ് പിണറായി ചെയ്യുന്നത്. ഖജനാവിലെ പണം എടുത്ത് അനാവശ്യമായി സര്‍വെ നടത്തിയത് കൊണ്ട് കാര്യമില്ലെന്നും കെ റെയില്‍ സംസ്ഥാനത്ത് കൊണ്ടുവരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

11 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

11 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

12 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

13 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

13 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

13 hours ago