surendran
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ അഗ്നിശമനസേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയ സംഭവം വിവാദത്തിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ നൽകിയ പരിശീലനം വിവാദമായതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. കേരളം പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല എല്ലാ സർക്കാർ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തി പരിശീലനം നൽകിയത്. ഇത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണെന്ന് വ്യക്തമായി. അതിനാൽ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മാത്രമല്ല അഗ്നിശമന സേന ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പരിശീലകർക്കുള്ള ഉപഹാരം സ്വീകരിച്ചത് ലജ്ജാകരമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
റസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയ്‌ക്ക് പോപ്പുലർ ഫ്രണ്ട് രൂപം നൽകിയത് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് എന്ന പേരിലാണ്. കൂടാതെ പൾമറി റെസിസിറ്റേഷൻ (പുനരുജ്ജീവന ചികിത്സ) ഫയർ ആൻഡ് റസ്‌ക്യൂ ഓപ്പറേഷൻ തുടങ്ങിയ മേഖലയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. രാഷ്‌ട്രീയ സംഘടനകൾ ഉൾപ്പെടെ വേദിയിൽ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കാൻ പാടില്ലെന്നിരിക്കെയാണ് മതമൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ പ്രവർത്തകർക്ക് പരിശീലനം നൽകിയത്. എന്നാൽ ഇത് സർവ്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഗ്നിശമനസേനാംഗങ്ങൾക്ക് ഇടയിൽ തന്നെ പ്രശ്‍നങ്ങളുണ്ട്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…