കോഴിക്കോട്: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയ്ക്ക് പിന്തുണയറിയിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്.
നമ്മുടേത് പാശ്ചാത്യ രാജ്യമല്ലെന്നും കൈനീട്ടം നൽകുമ്പോൾ കുട്ടികൾ കാലിൽ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്നും സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു.മാത്രമല്ല സുരേഷ് ഗോപി ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്നും അത് ചിലർക്ക് പിടിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൂടാതെ വിമർശിക്കുന്നവർ മനോനില തെറ്റിയവരാണെന്നും ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

