തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെ-സ്വിഫ്റ്റ് ഡ്രൈവറെ പിടികൂടി. മോട്ടോർ വാഹന വകുപ്പിന്റെ വിശദമായ പരിശോധനയിൽ പ്രതി മദ്യപിച്ചിരുന്നതായും കണ്ടെത്തി. തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർ ആണ് പിടിയിലായത്. തിരുവനന്തപുരം കാരേറ്റിൽ വെച്ചാണ് ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചത്.
ഡ്രൈവറായിരുന്ന വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സംസ്ഥാത്ത് ഇത്തരം കുറ്റകൃത്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.

