Sunday, June 2, 2024
spot_img

കെ വി തോമസ്മാഷ് ഇതുകൊണ്ട് തൃപ്തിപ്പെടുമോ?,തൃപ്തിപ്പെടണം.. പ്ലീസ് |K V Thomas

ഇടഞ്ഞുനിൽക്കുന്ന മുതിർന്നനേതാക്കളെ സ്ഥാനമാനങ്ങൾ നൽകി ഒതുക്കാൻ കോൺഗ്രസ് നീക്കം. മുൻ എം പി കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. സി.കെ ശ്രീധരന്‍ പുതിയ വൈസ് പ്രസിഡന്റാവും. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് വേണമെന്ന് കെ വി തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തിയതോടെയാണ് സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെട്ടത്.  നിലവില്‍ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റുമാരാണ്.

Related Articles

Latest Articles