കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് ന്യായീകരിച്ച് മന്ത്രി പി രാജീവ്.കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നാണ് മന്ത്രി നൽകിയ ന്യായീകരണം.ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇപ്പോഴാണ് വന്നതെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് മന്ത്രിയുടെ വാദം.എന്നാൽ വിദ്യ എസ്എഫ്ഐ നേതാവാണെന്ന് കാര്യം നേരത്തെ തന്നെ തെളിഞ്ഞിരുന്നു.കുറ്റം ചെയ്തെങ്കിൽ അവർ തങ്ങളുടെ പാർട്ടിയിൽ അല്ലെന്ന നിലപാട് പണ്ടേ ഉള്ളവരാണ് സഖാക്കന്മാർ എന്നും എന്തോ ഭാഗ്യത്തിനാണ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ അറിയില്ലെന്ന് സഖാക്കന്മാർ പറയാത്തതെന്നുമായിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന വിമർശനം.
അതേസമയം കഴിഞ്ഞ ദിവസം ഇ പി ജയരാജനും വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.ഇതിനെതിരെയും സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്.വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെയും വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് കയറിയ വിദ്യയുടെയും പ്രശ്നം കാരണം ഭരണപക്ഷം ചൂട് പിടിച്ചിരിക്കുകയാണ്.

