Saturday, May 18, 2024
spot_img

കോണ്‍ഗ്രസ് പുന: സംഘടന;തര്‍ക്കം കോടതിയിലേക്ക് നീളുന്നു,ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍: കോണ്‍ഗ്രസ് പുന സംഘടന;തര്‍ക്കം കോടതിയിലേക്ക് നീളുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എവി സനില്‍കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്നാണ് പരാതിയില്‍ പറയുന്നത്. നേതാക്കന്‍മാരുടെ താത്പര്യത്തിന് അനുസരിച്ച് നേതാക്കന്‍മാരെ നിയമിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍.സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലേക്ക് തിരിക്കുകയാണ്.സമാന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്

Related Articles

Latest Articles