ഭക്ഷണവും വെള്ളവും കഴിക്കാത്തതിനെ തുടർന്ന് നിർജലീകരണം മൂലം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ വിദ്യ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. വിദ്യയെ അട്ടപ്പാടി കോളജിലെ പ്രിൻസിപ്പൽ, ഇന്റർവ്യു ബോർഡിലൂണ്ടായിരുന്ന അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനായിരുന്നു നീക്കം. ഇതിന് മുമ്പാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ വിദ്യയെ നാളെ ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിദ്യയുടെ ഫോണിലുണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലെ പല ഇ മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ധൻ ഉടൻ ഫോൺ പരിശോധിച്ച് ഇക്കാര്യങ്ങളില്ലെല്ലാം വ്യക്തത വരുത്തും.

