Saturday, December 13, 2025

പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗിന് തുടക്കമായി; ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ഫെബ്രുവരി 9, 10, 11 തീയതികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡും, എസ് പി ഫോർട്ട് ആശുപത്രിയും, കൈരളി ജ്വല്ലേഴ്‌സുമായി സഹകരിച്ചാണ് ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 4.30 ന് ചലച്ചിത്ര താരങ്ങളുടെ ടീമും കേരള പോലീസ് ടീമും തമ്മിൽ ഏറ്റുമുട്ടും.മാധ്യമസ്ഥാപനങ്ങളിൽ നിന്നായി 18 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. വിജയികൾക്ക് 20000 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് ലഭിക്കുക. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 5 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. ഒ. രാജഗോപാൽ എം എൽ എ,മുൻ കേരള രഞ്ജി ക്യാപ്റ്റൻ സോണി ചെറുവത്തൂർ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Latest Articles