തി​രു​വ​ന​ന്ത​പു​രം: കും​ഭ​മാ​സ പൂ​ജ​ക​ള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി​.ജി​.പി അ​നില്‍കാന്തിന്റെ നേതൃത്വത്തില്‍ സുരക്ഷയ്ക്കായി 3,000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യു​ടെ ചു​മ​ത​ല​യു​ള്ള മ​നോ​ജ് എബ്ര​ഹാ​മും കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മ്മിഷ​ണ​ര്‍ പി.​കെ. മ​ധു, കോ​ട്ട​യം എ​സ്‌.പി ഹ​രി​ശ​ങ്ക​ര്‍, പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്പെഷ്യല്‍ സെല്‍ എ​സ്‌.പി വി.​അ​ജി​ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.

യുവതികള്‍ എത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​തി​രു ക​ട​ക്കാ​തി​രി​ക്കാ​നു​ള​ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീകരിക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി നേ​ര​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഏര്‍പ്പെട്ടിരുന്ന സം​ഘ​ട​ന​ക​ളെ പൊ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സു​പ്രീംകോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തെ യു​വ​തി​കള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തു​ക​യും അ​വ​ര്‍ക്കെതിരെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ആ ​സാ​ഹ​ച​ര്യം ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​തെ​ങ്കി​ലും കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കുമ്പോള്‍ യു​വ​തി​ക​ള്‍ എ​ത്തി​യാ​ല്‍ അ​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് ​ വ​ഴി​വ​ച്ചേ​ക്കു​മെന്നാണ് പൊലീസിന്റെയും നിഗമനം.