ലക്‌നൗ: യുപിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുര്‍ മണ്ഡലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ.കഫീൽ ഖാൻ. എന്നാൽ എന്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചാൽ മാത്രം യോഗിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്നാണ് ഡോ.കഫീൽ ഖാൻ പറയുന്നത്.
അടുത്ത മാസം യുപി ഗോരഖ്പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുകയാണ് യോഗി. എന്നാൽ ഈ സാഹചര്യത്തിലാണ് ഡോ. കഫീല്‍ ഖാന്റെ പ്രതികരണം.
അതേസമയം ഏത് പാര്‍ട്ടി ടിക്കറ്റ് തന്നാലും യോഗിക്കെതിരെ മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഗോരഖ്പുരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഗോരഖ്പുരിലെ ബിആർഡി മെഡിക്കല്‍ കോളജില്‍ 2017-ല്‍ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതി സ്ഥാനത്തായിരുന്നു കഫീൽ ഖാൻ. പിന്നീട് ഇദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.

