Friday, October 23, 2026

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഗുരുവായൂര്‍ സ്വദേശി മരിച്ചു; മൂന്നു പേർക്ക് പേർക്ക്

മൂന്നാർ: മൂന്നാറില്‍ (Munnar) വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. സൂര്യനെല്ലിയിലേക്കുള്ള വഴിയിലെ ലോക്ക്ഹാര്‍ട്ട് ഭാഗത്താണ് അപകടം. നിയന്ത്രണം വിട്ട കാര്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ വിനോദ് ഖന്ന സ്ഥലത്ത് വെച്ച് മരിച്ചു. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മൂന്നു പേര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച്‌ സൂര്യനെല്ലിവഴി കൊളുക്കുമല സന്ദര്‍ശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Related Articles

Latest Articles