തിരുവനന്തപുരം കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. അജിത് എന്ന 29 കാരനാണ് ആണ് മരിച്ചത്. പ്രസിഡന്‍സി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. സുഹൃത്ത് പ്രമോദ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിക്കപ്പ് വാന്‍ ഓടിച്ച ഇരുവരുടെയും സുഹൃത്തിനെ പോലീസ് ചോദ്യംചെയ്യുകയാണ്. മൂവരും ഒരുമിച്ച് മദ്യപിച്ചെന്നും വാക്കുതര്‍ക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.
സ്വാഭാവിക അപകടമാണോ ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

