മാനന്തവാടി: ഗർഭിണിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് മരിച്ചത്. യുവതിയുടെ അയല്‍വാസിയായ റഹീം, വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റിനി വിവാഹമോചിതയായി നിന്നതിനാൽ കേസിൻ്റെയും, മറ്റ് കാര്യങ്ങളും പറഞ്ഞ് ഇയാൾ അടുത്ത് കൂകൂടുകയായിരുന്നു. ഇതോടെ പലപ്പോഴും നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു.
ഇതേത്തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന റിനി ഗര്‍ഭിണിയായതോടെയാണ് റഹീം ജ്യൂസില്‍ വിഷം കലര്‍ത്തി ഇവരെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

