Saturday, December 13, 2025

കമല വീണ്ടും കേരളത്തില്‍; നൃത്തശില്പം അടുത്തമാസം സൂര്യ ഫെസ്റ്റിവലില്‍

മനാമ: ബഹ്‌റൈനിലെ ഏതാനും കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന നൃത്തശില്പമായ “കമല” വീണ്ടും കേരളത്തിലെത്തും. അടുത്തമാസം 10 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സൂര്യയുടെ ബാനറിലാണ് നൃത്തശില്പം അവതരിപ്പിക്കുക. കമലയുടെ അണിയറ പ്രവർത്തകരും ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ചേര്‍ന്ന് ബഹ്റൈനില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ വിവിധ പരിപാടികളോടൊപ്പം ഈ നൃത്തശില്പം കൂടി ഉൾപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ എന്ന നോവലിലെ കമല എന്ന കഥാപാത്രത്തിന്‍റെ ജീവിതമാണ് നൃത്താവിഷ്കാരത്തിന് ആധാരം. ബഹ്‌റൈനിലെ കലാകാരിയായ സ്നേഹ അജിത്താണ് ഈ നൃത്തശിൽപ്പത്തിൽ കമലയായി എത്തുക. നൃത്താധ്യാപിക വിദ്യാ ശ്രീകുമാറാണ് നൃത്താവിഷ്കാരവും നൃത്ത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നൃത്തശില്പത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ രാമകൃഷ്ണനാണ്. എൽ സമ്പത്ത് കുമാറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്തസംഗീതജ്ഞനായ പാലക്കാട് ശ്രീറാമാണ്.

Related Articles

Latest Articles