Friday, January 2, 2026

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ കൂട്ടയടി; പിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി കമല്‍നാഥ്

ഭോപ്പാല്‍: ലോക്സഭ തിരിഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെ തുടര്‍ന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ കൂട്ടയടി.മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനെരുങ്ങുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്.

കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി രാജിവയ്ക്കുകയാണ്. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ തോല്‍വിയാണ് കൂട്ടരാജിക്ക് കാരണം.

മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് കമല്‍നാഥ് രാജിവയ്ക്കുന്നത്. കമല്‍ നാഥ് രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍ 29 സീറ്റില്‍ കോണ്‍ഗ്രസിന് 1 സീറ്റ് മാത്രമാണ് ലഭിച്ചത്.ബിജെപിക്ക് 28 സീറ്റും ലഭിച്ചു.

Related Articles

Latest Articles