മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. വോട്ട് ചെയ്തതിനു ശേഷം കോണ്‍ഗ്രസിനെതിരെ പ്രതികരിക്കുകയായിരുന്നു കങ്കണ . ഇത്രയും കാലം ഇന്ത്യന്‍ ജനത മുഗള്‍, ബ്രിട്ടീഷ്, ഇറ്റലി സര്‍ക്കാര്‍ എന്നിവയുടെ വേലക്കാരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. തിരഞ്ഞെടുപ്പ് ദിനം വളരെ പ്രധാനപ്പെട്ടതാണെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം ദാരിദ്ര്യത്തില്‍ നില്‍ക്കുമ്പോഴും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോഴും നമ്മുടെ നേതാക്കള്‍ ലണ്ടനില്‍ സുഖവാസത്തിലായിരുന്നു. ഇത് സ്വരാജ്യത്തിനും സ്വധര്‍മത്തിനുമുള്ള സമയമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

