Monday, December 22, 2025

ട്വിറ്ററിൽ വീണ്ടും കങ്കണയെ കാണാം ;തിരിച്ചുവരവ് 2 വർഷത്തിന് ശേഷം

ദില്ലി : ട്വിറ്റർ പ്ലാറ്റ്ഫോമിലേക്ക് മടങ്ങിയെത്തി നടി കങ്കണ റണാവത്ത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നടി ട്വിറ്റർ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുന്നത്. ഹെലോ എവരിവൺ, ഇവിടേക്ക് തിരിച്ചെത്തിയതിൽ സന്തോഷം എന്ന നടി ട്വീറ്റ് ചെയ്തു.

കങ്കണയുടെ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം എമർജൻസിയുടെ വിശേഷങ്ങളും താരം ട്വിറ്ററിൽ പങ്കുവച്ചു.
2021 മെയ് മാസത്തിലായിരുന്നു കങ്കണയ്‌ക്ക് ട്വിറ്റർ അക്കൗണ്ടിൽ വിലക്കേർപ്പെടുത്തുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അക്കൗണ്ട് ട്വിറ്റര് സസ്‌പെൻഡ് ചെയ്യ്തത്.

Related Articles

Latest Articles