ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ 11 വനിതകളെ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഈ തീരുമാനത്തെ രാഷ്ട്രീയം മറന്ന് എല്ലാവരും വരവേൽക്കുകയും ചെയ്‌തു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുതിയ വിശേഷണമാണ് മോദിക്ക് നൽകുന്നത്. ഫെമിനിസം എന്നത് യാഥാര്‍ത്ഥ്യമാവേണ്ട ഒന്നാണ്. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്.
“ഫെമിനിസം ഒരു ആശയം മാത്രമല്ല യാഥാര്‍ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്”-എന്നാണ് കങ്കണ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ നടന്നത്. പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

